JHL

JHL

പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്ന് വാർഡ് മെമ്പറെ ഒഴിവാക്കിയതിനെതിരെ എൻസിപി ബ്ലോക്ക് കമ്മിറ്റി പരാതി നൽകി.

ഉപ്പള(www.truenewsmalayalam.com) :-   പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്ന് വാർഡ് മെമ്പറെ ഒഴിവാക്കിയതിനെതിരെ എൻസിപി ബ്ലോക്ക് കമ്മിറ്റി പരാതി നൽകി.

സോങ്കാലിലെ എസ് എം റോഡിന് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ റോഡിന്റെ ഉദ്‌ഘാടന പരിപാടിക്ക് വാർഡ് മെമ്പറെ ക്ഷണിച്ചില്ല എന്ന് പരാതി. 
 ടാറിങ്ങിന് 6,77,000 രൂപ ചിലവഴിച്ച് റോഡ് പൂർത്തീകരിച്ച് ഉദ്‌ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ശിലാ ഫലകത്തിലും നോട്ടീസിലും വാർഡ് മെമ്പറുടെ പേര് ഉൾപ്പെടുത്താത്തത്തിനും, പരിപാടിക്ക് ക്ഷണിക്കാത്തതുമാണ് പരാതിക്കടിസ്ഥാനമായ സംഭവം.

ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും നടപ്പിലാക്കുമ്പോഴും പ്രതിപക്ഷ നിരയിലെ അംഗങ്ങൾ അവരോട് ആലോചിക്കുക പോലും ചെയ്യാതെയെടുക്കുന്ന തീരുമാനങ്ങൾക്കെതിരെയാണ് പരാതി നൽകിയത്.
ബ്ലോക്ക് പഞ്ചായത്ത് ഭരണം കയ്യാളുന്ന ഭരണസമിതിയും അതിന് നേതൃത്വം കൊടുക്കുന്ന മുസ്ലിം ലീഗിൽ നിന്നുമാണ് വാർഡിലെ ഇടത് സ്വതന്ത്രനായ മെമ്പർ മുഹമ്മദ്‌ ഷക്കീലിന് അവഗണന ഏറ്റുവാങ്ങേണ്ടി വന്നത്. മഞ്ചേശ്വരം അസംബ്ലി മണ്ഡലവും ബ്ലോക്ക് പഞ്ചായത്തും മംഗൽപാടി ഗ്രാമപഞ്ചായത്തും മുസ്ലിം ലീഗ് ആണ് ഭരണം കയ്യാളുന്നത്. ഇതിനാൽ തന്നെ ഭരണകക്ഷിയിൽ പെടാത്ത അംഗങ്ങളെ പ്രോട്ടോക്കോൾ ലംഘിച്ച് ഇങ്ങനെയുള്ള സർക്കാർതല-പൊതുതല പരിപാടിയിൽ നിന്നും ഒഴിച്ചുനിർത്തുന്നത് ഇവർ പതിവാക്കിയിരിക്കുകയാണ് എന്നാണ് പരാതി . മുസ്ലിം ലീഗിന്റെ  കുത്തകയായിരുന്ന വാർഡുകൾ പിടിച്ചെടുത്ത തിലുള്ള പകരം വീട്ടലാണ് ഇത്തരം സംഭവങ്ങൾ എന്നും ഇത് ഇനിയും തുടർന്നാൽ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് എൻസിപി ബ്ലോക്ക് പ്രസിഡണ്ട് മെഹമൂദ് കൈകമ്പ പറഞ്ഞു. പ്രോട്ടോകോൾ ലംഘനത്തിനെതിരെയും അവഗണനക്കെതിരെയും നടപടി ഉണ്ടാവണമെന്ന് ബന്ധപ്പെട്ടവർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

No comments