JHL

JHL

കാസർഗോട്ട് ട്രെയിൻ യാത്രക്കാരനിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി.


കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോട്ട് ട്രെയിൻ യാത്രക്കാരനിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി.

രാജസ്ഥാൻ ജാലൂർ ജുൻജാനി സ്വദേശി ബാവര റാമിനെ(29)യാണ് റെയിൽവേ സ്റ്റേഷനിൽ എസ്ഐ കെ.റെജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്കിടെ പിടികൂടിയത്.

ഇയാളിൽ നിന്നും രേഖകളില്ലാതെ കടത്തുകയായിരുന്ന 1.50 കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോ സ്വർണ്ണമാണ് പിടികൂടിയത്. വിവിധ തരത്തിലുള്ള സ്വർണാഭരണങ്ങളാണു ബാഗിലുണ്ടായിരുന്നത്.

സ്വർണം പിന്നീട് ജിഎസ്‍ടി വകുപ്പിനു കൈമാറി.

എഎസ്ഐമാരായ  കെ.പ്രകാശൻ,കെ.ബാലകൃഷ്ണൻ,സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.അജയൻ, സിവിൽ പൊലീസ് ഓഫിസർ പ്രവീൺ പീറ്റർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.


No comments