JHL

JHL

പ്രസവത്തെ തുടര്‍ന്ന് മേൽപ്പറമ്പ് സ്വദേശിനിയായ യുവതിയും കുഞ്ഞും മരിച്ചു.

മേല്‍പ്പറമ്പ്(www.truenewsmalayalam.com) : പ്രസവത്തെ തുടര്‍ന്ന് മേൽപ്പറമ്പ് സ്വദേശിനിയായ യുവതിയും കുഞ്ഞും മരിച്ചു.

 മേല്‍പ്പറമ്പ് മാക്കോട്ടെ കമ്പര്‍ നാസറിന്റെ ഭാര്യ ഖമറുന്നിസ(30)യും കുഞ്ഞുമാണ് പ്രസവത്തിനിടെ മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്.

 വെള്ളിയാഴ്ച രാവിലെയോടെ പ്രസവവേദനയെ തുടര്‍ന്ന് ഖമറുന്നിസയെ കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

 ഉച്ചയോടെ ഖമറുന്നിസ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. വൈകിട്ട് ആറ് മണിയോടെ ഖമറുന്നിസയും മരണത്തിന് കീഴടങ്ങി.

 ഫസലു റഹ്‌മാന്റെയും സുഹ്‌റാബിയുടെയും മകളാണ്.

 മക്കള്‍: മുജീബ് റഹ്‌മാന്‍, മുഹമ്മദ് നുഫൈസ്, ഖദീജത്ത് നാഫ്‌സിയ.


No comments