JHL

JHL

റെയിൽവേ ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക, വന്ദേഭാരത്‌ എക്സ്പ്രസ് മംഗളൂരു വരെയാക്കുക; മുഹമ്മദ് വടക്കേക്കര


കാസറഗോഡ് : മറ്റെല്ലാ രംഗത്തും ഉള്ളത് പോലെ റെയിൽവേയും കാസറഗോഡ് ജില്ലയോട് അവഗണന തുടരുകയാണ്. ഇപ്പോൾ വരാൻ പോകുന്ന വന്ദേഭാരത്‌ എക്സ്‌പ്രസും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നു എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിൽ കാസർകോട് സ്റ്റോപ്പ് അനുവദിച്ച് 

മംഗളൂരു വരെ ട്രെയിൻ നീട്ടാൻ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എം പി യെ കാണുമെന്നും റെയിൽവേക്കും വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

No comments