ബണ്ട്വാളിൽ നവവധു വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
പുത്തൂർ(www.truenewsmalayalam.com) : ബണ്ട്വാളിൽ നവവധുവിനെ മാതാപിതാക്കളുടെ വീട്ടിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
ബണ്ട്വാൾ കെഡില ഗുഡ്ഡകോടി സ്വദേശി ബാലപ്പ പൂജാരിയുടെ മകൾ ഹർഷിത (28) ആണ് മരിച്ചത്.
ഫെബ്രുവരി 10 ന് പ്രശാന്ത് എന്ന യുവാവുമായി ഹർഷിത വിവാഹിതയായത്. വിവാഹശേഷം ഹർഷിത ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം, ഏപ്രിൽ 23 ന് മാതാപിതാക്കളുടെ വീട്ടിലേക്ക് വരികയായിരുന്നു.
ഏപ്രിൽ 24ന് താൻ വിഷം കഴിച്ചതായി ഹർഷിത അമ്മയോട് പറയുകയായിരുന്നു, ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാനസിക വിഭ്രാന്തി മൂലമാണ് ഹർഷിത ആത്മഹത്യ ചെയ്തതെന്ന് കാട്ടി അമ്മ നൽകിയ പരാതിയിൽ പുത്തൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തു.
Post a Comment