കാസറഗോഡ് ജനറൽ ആശുപത്രിക്ക് മൈക്ക് സിസ്റ്റം കൈമാറി ജനരക്ഷാ ബ്ലഡ് ഡോണേർസ് ടീം.
കാസർഗോഡ്(www.truenewsmalayalam.com) : കാസറഗോഡ് ജനറൽ ആശുപത്രിക്ക് താങ്ങായി ജനരക്ഷാ ബ്ലഡ് ഡോണേർസ് ടീം.
കാസറഗോഡ് ജനറൽ ആശുപത്രിയിലേക്ക് അഹൂജയുടെ (IN & OUT) മൈക്ക് സിസ്റ്റം സമ്മാനിച്ചാണ് ടീം ജനരക്ഷ ഇപ്പോൾ രോഗികളോടുള്ള പ്രതിബദ്ധത തെളിയിച്ചിരിക്കുന്നത്.
ജനറൽ ഹോസ്പിറ്റൽ സുപ്രണ്ട് ഡോക്ടർ രാജാറാം കിഴക്കേ കണ്ടിയിലിന് പ്രസിഡന്റ് നാസർ ബായാർ മൈക്ക് സിസ്റ്റം കൈമാറി.
ചടങ്ങിൽ ഡോകടർ സൗമ്യ, സെക്രട്ടറി മുഹമ്മദ് സ്മാർട്ട്,സലാം നടുത്തോപ്പിൽ സംബന്ധിച്ചു.
Post a Comment