JHL

JHL

കാസർഗോഡ് ഗ്രേഡ് എസ് ഐ യെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 


കാസർഗോഡ്: കാസർഗോഡ് ഗ്രേഡ് എസ് ഐ യെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം സ്വദേശി ബൈജു(54) വിനെയാണ് കാസർഗോഡ് ക്വർടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് 4.45 നാണ് സംഭവം, ഡ്യൂട്ടിക്കെത്താത്തതിനെ തുടർന്ന് പോലീസുകാർ അന്വേഷിച്ചെത്തിയപ്പോൾ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

ഭാര്യക്കും മക്കൾക്കുമൊപ്പമായിരുന്നു താമസം.ഭാര്യ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോയിരുന്നു ഇതിന് ശേഷം  ബൈജു പോലീസ് ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റുകയായിരുന്നു.


കാസർഗോഡ് ടൗൺ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.


പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർഗോഡ് ജനൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റും.

No comments