JHL

JHL

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്; അഭിമുഖം ഏപ്രില്‍ 18 രാവിലെ 11ന്.

മംഗല്‍പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്. യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ബിരുദം. കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ് വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയായിരിക്കണം. കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന് ഉണ്ടാകണം. കൂടിക്കാഴ്ച്ച ഏപ്രില്‍ 18ന്  രാവിലെ 11ന് സൂപ്രണ്ടിന്റെ ചേമ്പറില്‍. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

No comments