JHL

JHL

37-ാമത് ജില്ലാ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 26 മുതൽ.

കാസർഗോഡ്(www.truenewsmalayalam.com) : 37-ാമത് ജില്ലാ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 26 മുതൽ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ മൂന്ന് ഡിവിഷനുകളിലെ 42 ടീമുകൾ പങ്കെടുക്കും. ഒന്നാംഡിവിഷനിൽ അഞ്ചുവീതം ടീമുകൾ മൂന്ന് ഗ്രൂപ്പുകളിലായും രണ്ടാംഡിവിഷനിൽ ആറുവീതം ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായും മൂന്നാം ഡിവിഷനിൽ അഞ്ചുവീതം ടീമുകൾ മൂന്ന് ഗ്രൂപ്പുകളിലായുമാണ് മത്സരിക്കുക.

ഒന്നാം ഡിവിഷൻ ജില്ലാ ലീഗ് ചാമ്പ്യന്മാർക്ക് മുൻ ഡി.എഫ്.എ. പ്രസിഡന്റ് ടി.ഇ.അബ്ദുല്ലയുടെ സ്മരണയ്ക്ക് ട്രോഫി സമ്മാനിക്കും. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സി.ആർ.എസ്. വഴി രജിസ്റ്റർചെയ്ത കളിക്കാർക്ക് മാത്രമേ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ സാധിക്കുകയുള്ളൂ. കളിക്കാർക്ക് പ്ലെയർ ഐ.ഡി. കാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. സീനിയർ ഡിവിഷൻ ജില്ലാ ലീഗ് ചാമ്പ്യന്മാരാകുന്ന ടീം ജില്ലയെ പ്രതിനിധീകരിച്ച് കേരള പ്രീമിയർ ലീഗ് പ്രാഥമികമത്സരത്തിൽ പങ്കെടുക്കും.

അടുത്ത വർഷത്തെ സീനിയർ ജില്ലാ ടീം ക്യാമ്പിലേക്കുള്ള കളിക്കാരുടെ തിരഞ്ഞെടുപ്പ് ലീഗ് ചാമ്പ്യൻഷിപ്പിൽ നടക്കുമെന്ന് ഡി.എഫ്.എ. സെക്രട്ടറി റഫീഖ് പടന്ന അറിയിച്ചു. ചാമ്പ്യൻഷിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു.

No comments