JHL

JHL

സ്നേഹ സംഗമമായി ജെ.സി.ഐ ഇഫ്താർ മീറ്റ്

കാസറഗോഡ്(www.truenewsmalayalam.com)  : ജെ സി ഐ കാസറഗോഡ് ഇഫ്താർ സംഗമം നടത്തി. സമൂഹത്തിന്റെ നാനാതുറയിലെ ആൾക്കാരെ പങ്കെടിപ്പിച്ചു വളരെ വിപൂലമായി നടത്തിയ പരിപാടിയിൽ വ്യാപാര പ്രമുഖർ , മാധ്യമ പ്രവർത്തകർ , അധ്യാപകർ , സാമൂഹിക പ്രവർത്തകർ , വിവിധ ക്ലബ് പ്രധിനികൾ പങ്കെടുത്തു.

 പുതിയ ബസ് സ്റ്റാൻഡ് ബേകാച്ചിയിൽ വച്ചായിരുന്നു ഇഫ്‌താർ സംഗമം.

 ജെസിഐ കാസറഗോഡ് പ്രസിഡന്റ് യതീഷ് ബല്ലാൽ അധ്യക്ഷത വഹിച്ചു. സംഗമം ജെ സി ഐ മുൻ മേഖലാ 19 പ്രസിഡന്റ് അബ്ദുൽ മഹറൂഫ് ഉത്ഘാടനം ചെയ്തു . റഷീഖ് ഹുദവി റമസാൻ സന്ദേശം നൽകി. ജെ സി ഐ മുൻ മേഖലാ 19 പ്രസിഡന്റ് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ശിഹാബ് ഊദ് സ്വാഗതവും, മൊയ്‌നുദ്ദീൻ കാസറഗോഡ് നന്ദിയും പറഞ്ഞു. 

സംഗമത്തിൽ പ്രസ് ക്ലബ് കാസറഗോഡ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം , മാധ്യമ പ്രവർത്തകരായ അബ്ദുല്ല കുഞ്ഞി ഉദുമ , മുജീബ് അഹമ്മദ് , ഗണേഷ്, ജയേഷ് എന്നിവർ സംബന്ധിച്ചു.

No comments