JHL

JHL

"കുട്ടികളെകൊണ്ട് വെള്ളപേപ്പറിൽ ഒപ്പിട്ട് പോക്സോ പരാതി നൽകിയ അദ്യാപകർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കുക" വിമൻ ജസ്റ്റിസ് മൂവേമെന്റ്

 

കുമ്പള ‌‌(www.truenewsmalayalam.com): കുമ്പള ഗവണ്മെൻറ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെതിരെ പോക്സോ കേസ് കൊടുക്കാൻ കുട്ടികളെ നിർബന്ധിപ്പിച്ച് ഒപ്പിടുവിച്ച പരാതിയിൽ  വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ ക്രിമിനൽ കേസെടുക്കുകയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്യണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രെസിഡന്റ് സാഹിദാ ഇല്യാസ് ആവശ്യപ്പെട്ടു. 

സ്കൂളിലെ എച്ച് എം  ഇൻചാർജുള്ള അധ്യാപികയും,സീനിയർ അസിസ്റ്റന്റ്, കൗൺസിലിംഗ് അധ്യാപിക എന്നിവർ ചേർന്നാണ്  കുട്ടികളെക്കൊണ്ട് ഒപ്പ്  വെപ്പിച്ചത് എന്ന വസ്തുത ഗൗരവതരമാണ്. വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് സമ്മർദ്ദത്തിലാക്കുന്ന ഇത്തരം അധാർമ്മിക സമീപനങ്ങൾ വിദ്യാലയത്തിന്റെ പവിത്രതക്ക് വെല്ലുവിളിയാണ്. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേരേയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷാനടപടി കൈ കൊള്ളണമെന്നും   അവർ ആവശ്യപ്പെട്ടു.

No comments