JHL

JHL

വ്യാപാരികളുടെ ദുരിതം തീരുമോ..? കുമ്പളയിൽ മത്സ്യ മാർക്കറ്റ് യാഥാർത്ഥ്യമാകുമോ..?

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിലെ മീൻ കച്ചവടം വ്യാപാരികൾക്ക് ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങളായി തുടരുകയാണ്. പ്രശ്ന പരിഹാരം ഇനിയും അകലെ തന്നെ...

 കുമ്പളയിലെ മത്സ്യമാർക റ്റ്  ഉപയോഗശൂന്യമായി വർഷങ്ങളായി അടഞ്ഞുകിടക്കുന്നതാണ് മത്സ്യ വില്പന തൊഴിലാളികൾ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലേക്കും റോഡിലേക്കും മാറ്റിയത്. ഇന്നിപ്പോൾ മത്സ്യ വില്പന കുമ്പള സ്കൂൾ റോഡിലേക്കും, ബസ്റ്റാൻഡിലേക്കും എത്തിനിൽക്കുന്നു. പോലീസും,പഞ്ചായത്തും ഇടപെട്ടിട്ടൊന്നും പരിഹാരം ഇതുവരെ ആയിട്ടില്ല. ദുരിതം കാരണം വ്യാപാരികൾ ഡിജിപിക്ക് പോലും പരാതി നൽകിയിരുന്നതാണ്.

 സ്ഥലപരിമിതിയും ശുചീകരണ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് നിലവിലെ മത്സ്യമാർഗറ്റ് ഉപയോഗശൂന്യമാകാൻ കാരണമായത്. ദീർഘവീക്ഷണം ഇല്ലാതെയുള്ള നിർമ്മാണമാണ് ഇതിന് കാരണമായതെന്ന് മത്സ്യ വില്പന  തൊഴിലാളികൾ പറയുന്നു.

 കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ മത്സ്യ മാർക്കറ്റ് പുനർ നിർമ്മിക്കുമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പറയാൻ തുടങ്ങിയിട്ട് നാളെയായി. ഇതിനായി പരിശോധനയും മറ്റും നടന്നതുമാണ്. പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിൽ തന്നെയാണ്. ദുരിതമനുഭവിക്കുന്നവരാകട്ടെ മത്സ്യമാർക്കറ്റിന് സമീപം കച്ചവടം ചെയ്യുന്ന നൂറോളം വരുന്ന വ്യാപാരികളും

No comments