JHL

JHL

ഷാർജയിൽ ബോട്ടപകടത്തെത്തുടർന്ന് കാസർഗോഡ് ​ സ്വദേശി മരിച്ചു

ഷാർജ(www.truenewsmalayalam.com) : പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർഗോഡ് ​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ്​ (38) മരിച്ചത്​. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിലാണ്.

ശനിയാഴ്ച ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ്​ അപകടമുണ്ടായത്​. 18 പേർ ബോട്ടിലുണ്ടായിരുന്നു. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. അഭിലാഷ് ജോലിചെയ്ത ഷാർജയിലെ സ്ഥാപനത്തിൽനിന്നും എട്ടുപേരാണ്​ ബോട്ട്​ യാത്ര നടത്തിയത്​. കരയിൽനിന്നും ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവർ ആണ് ഷൗക്കത്ത്. 


No comments