JHL

JHL

ജില്ലയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കാസർഗോഡ് (www.truenewsmalayalam.com) : ജില്ലയിലെ വനംവകുപ്പ് ചെക്ക്പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

 തലപ്പാടി, കൊട്ട്യാടി, പാണത്തൂർ എന്നിവിടങ്ങളിൽ കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എല്ലായിടങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന.

 തിങ്കളാഴ്ച്ച രാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ച പുലർച്ചെവരെ നീണ്ടു.

 ക്രമക്കേടുകൾ ഒന്നുംതന്നെ കണ്ടെത്തിയില്ല. ഫ്ളയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ.രാമന്റെ നേതൃത്വത്തിൽ കാസർകോട് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.രതീശൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ചന്ദ്രൻ, ഒ.സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.ഹരി, പി.ശ്രീധരൻ എന്നിവരാണ് പരിശോധന നടത്തിയത്.

No comments