JHL

JHL

കാസർഗോഡ് റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലും പാറ്റയെ കണ്ടെത്തിയതായി പരാതി.

കാസർഗോഡ്(www.truenewsmalayalam.com)  : കാസർഗോഡ്  റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലും പാറ്റയെ കണ്ടെത്തിയതായി പരാതി.

 വ്യാഴാഴ്ച രാവിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെ ലിഫ്റ്റിനടുത്തുള്ള ടീ സ്റ്റാളില്‍ നിന്നും വാങ്ങിയ ഇഡലിയിലും ചട്‌നിയിലും ചത്ത പാറ്റയെ കണ്ടെത്തിയതായാണ് പരാതി.

ഭക്ഷണം കഴിച്ചു  കൊണ്ടിരിക്കെ  ചട്‌നിക്കുള്ളില്‍ പാറ്റയെ കാണുകയായിരുന്നു, ഉടൻ ടീ സ്റ്റാള്‍ അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ എവിടെ നിന്നെങ്കിലും പാറി വീണതാകാമെന്ന ലാഘവത്തോടെയുള്ള മറുപടിയാണ് നല്‍കിയതെന്നും പരാതിക്കാരനായ ചെമ്മനാട് സ്വദേശി  മോഹന്‍ദാസ് പറഞ്ഞു.

റെയില്‍വേയുടെ പരാതി ആപായ 'റെയില്‍ മദദ്' (Rail Madad) വഴി പരാതി രജിസ്റ്റര്‍ ചെയ്തതായും  ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും റെയില്‍വേ അധികൃതരുടെയും അനാസ്ഥയാണ് ഇത്തരത്തില്‍ മോശം ഭക്ഷണം ലഭിക്കാന്‍ ഇടയാക്കുന്നതെന്നും മോഹൻദാസ് പറഞ്ഞു.

No comments