കളനാട് റെയിൽവെ സ്‌റ്റേഷന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ.
കാസർകോട്(www.truenewsmalayalam.com) : കളനാട് റെയിൽവെ സ്‌റ്റേഷന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും മംഗ്ളൂറിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് അജ്ഞാതൻ വീണത്. ലോകോ പൈലറ്റ് വിവരം കാസർകോട് റെയിൽവേ സ്റ്റേഷനിൽ റിപോർട് ചെയ്ത ശേഷം യാത്ര തുടർന്നു.
വിവരമറിഞ്ഞ് കാസർഗോഡ് റെയിൽവെ പൊലീസും മേൽപറമ്പ് പൊലീസും സ്ഥലത്തെത്തി.
ട്രാകിൽ മൃതദേഹം കിടക്കുന്നതിനാൽ തൊട്ടുപിന്നാലെ വന്ന ചെന്നൈ മെയിൽ അരമണിക്കൂറിലധികം കളനാട് റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടു. ട്രാകിൽ നിന്നും മൃതദേഹം മാറ്റിയ ശേഷമാണ് മെയിൽ യാത്ര തുടർന്നത്.
45 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് ട്രെയിൻ തട്ടി മരിച്ചതെന്ന് മേൽപറമ്പ് പൊലീസ് പറഞ്ഞു.
Post a Comment