ബസ് സമയത്തെ ചൊല്ലി തർക്കം; കന്‍ഡക്ടറെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുമ്പള(www.truenewsmalayalam.com) : ബസ് സമയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കന്‍ഡക്ടറെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലിവര്‍ കൊണ്ടുള്ള അടിയേറ്റ് നട്ടെല്ലിന് ഗുരുതരമാരായി പരുക്കേറ്റതായാണ് പറയുന്നത്. കാസര്‍കോട് - ധര്‍മത്തടുക്ക റൂടിലോടുന്ന റാഹി ഡീലക്സ് ബസിന്റെ കന്‍ഡക്ടറും പെര്‍മുദ സ്വദേശിയുമായ മുഹമ്മദ് കൗസറി (24) നെയാണ് പരുക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. പെര്‍മുദയിലെ പെട്രോള്‍ പമ്പില്‍, ഓട്ടം കഴിഞ്ഞു ബസ് നിര്‍ത്തിയിട്ട ശേഷം പെര്‍മുദയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ഹിശാം ബസിന്റെ ഡ്രൈവറും കന്‍ഡക്ടറും മറ്റ് നാലുപേരും ചേര്‍ന്ന് ലിവര്‍ കൊണ്ടും മറ്റും അടിച്ചുവീഴ്ത്തിയെന്നാണ് പരാതി.
സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
സമയം തെറ്റിച്ച് ഓടിയെന്നാരോപിച്ച് ഫോണില്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഭീഷണി കാര്യമാക്കിയിരുന്നില്ലെന്നും ഇതിന് പിന്നാലെയായിരുന്നു ആക്രമണമെന്നുമാണ് കൗസറിന്റെ മൊഴി.
സമയത്തിന്റെ പേരില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായത് യാത്രക്കാര്‍ക്കും ശല്യമായി തീര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.
Post a Comment