JHL

JHL

ബേവിഞ്ച റിലേ സമരം; 32ആം ദിവസം മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.

ബേവിഞ്ച (www.truenewsmalayalam.com) : ദേശിയ പാത വികസനത്തോടനുബന്ധിച്ച് സർവീസ് റോഡും അണ്ടർപാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന റിലേ സമരത്തിന്റെ മുപ്പത്തിരണ്ടാം ദിവസം മുൻ ഉദുമ എം എൽ എ യും പൂരക്കളി അക്കാദമി ചെയർ മാനുമായ കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. 

യുണൈറ്റഡ് ബേവിഞ്ച പ്രെസിഡന്റ് സി എച്ച് മെഹറൂഫ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് വടക്കേക്കര, എ അബൂബക്കർ, അൽതാഫ് ഉക്കാസ്, എം കെ ജലീൽ, ബി കെ ഫാറൂഖ് , മുഹമ്മദ് കുഞ്ഞി കടവത്ത്, ബി കെ ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. എസ് ബി മുസ്തഫ സ്വാഗതവും അഷ്‌റഫ് എളിഞ്ചിക നന്ദിയും പറഞ്ഞു. 

No comments