കഞ്ചാവ് വലിക്കുന്നതിനിടെ കൊല്ലം സ്വദേശികളായ മൂവർ സംഘം ഉപ്പളയിൽ പിടിയിൽ.
ഉപ്പള(www.truenewsmalayalam.com) : കഞ്ചാവ് വലിക്കുന്നതിനിടെ മൂന്ന് യുവാക്കൾ ഉപ്പളയിൽ പിടിയിൽ. കൊല്ലം സ്വദേശികളായ അഖില്‍ രാജ് (23), ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറിന്റെ നേതൃത്തിലുള്ള സംഘം പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ മൂവരെയും ഉപ്പള റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പിടികൂടിയത്.
കൊല്ലത്ത് നിന്ന് ട്രെയിനിൽ ഉപ്പളയിലെത്തി കഞ്ചാവ് വാങ്ങി വലിച്ചതിന് ശേഷം ബംഗളൂരുവിലേക്ക് പോകനായിരുന്നു സംഘത്തിന്റെ പദ്ധതി.
ഇവരിൽ നിന്നും 10 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
Post a Comment