JHL

JHL

വയോധികൻ ട്രാക്കിനരികെ മരിച്ച നിലയിൽ


കുമ്പള(www.truenewsmalayalam.com):വയോധികനെ ട്രാക്കിനരികെ മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം മീത്തലെ വളപ്പിൽ യു.കെ അബ്ദുൽ റഹ്‌മാൻ (65) ആണ് മരിച്ചത്.

 എരിയാൽ സ്വദേശിയാണ്. ശനിയാഴ്ച രാവിലെ  സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പുറപ്പെട്ടതായിരുന്നു. ട്രാക്ക് മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്ന് കരുതുന്നു.

ഭാര്യ: റുഖിയ. മക്കൾ: ഇബ്രാഹിം, സഫിയ, സൈനബി, മറിയംബി, സഫറുദ്ദീൻ

No comments