JHL

JHL

കിണറ്റിന്റെ വക്കിൽ ഇരുന്ന് ഇറങ്ങുന്നതിനിടെ വയോധികൻ കിണറ്റിൽ വീണു മരിച്ചു.

മംഗളൂരു(www.truen:ewsmalayalam.com) : കിണറ്റിന്റെ വക്കിൽ ഇരുന്ന് ഇറങ്ങുന്നതിനിടെ വയോധികൻ കിണറ്റിൽ വീണു മരിച്ചു.

മംഗളൂരു കല്ലാപ്പു സ്വദേശി വാള്‍ട്ടര്‍ മോന്ദേരോ (65) ആണ് ഇന്നലെ രാത്രിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

 വൈകിട്ട് തൊക്കോട്ടെ ചര്‍ച്ചില്‍ പോയി രാത്രി ഏഴുമണിയോടെ വാള്‍ട്ടര്‍ വീട്ടിൽ തിരിച്ചെത്തുകയും ശേഷം കിണറ്റിന്റെ വക്കിലിരുന്ന് ഉറങ്ങിപ്പോവുകയും തുടര്‍ന്ന് കിണറ്റിലേക്ക് വീഴുകയുമായിരുന്നു.ഈ  ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

 കിണറിന് ആഴമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഉടന്‍ തന്നെ ഏണി താഴ്ത്തി വാൾട്ടറിനെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്ക് മൂലം മരണപ്പെടുകയായിരുന്നു.

No comments