JHL

JHL

നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് കുമ്പള പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി


കുമ്പള(www.truenewsmalayalam.com) : കെട്ടിട നികുതി ഉൾപ്പെടെ അഞ്ഞൂറ് ഇരട്ടി വർധിപ്പിച്ച സംസ്ഥാന സർക്കാറിൻ്റെ നികുതി കൊള്ളയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുമ്പള പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. 

സിണ്ടിക്കറ്റ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.

കുമ്പള ബ്ലോക് കോൺഗ്രസ് പ്രസിഡൻ്റ് ലക്ഷ്മൺ പ്രഭു ഉദ്ഘാടനം ചെയ്തു.

ഇബ്രാഹീം ബത്തേരി അധ്യക്ഷത വഹിച്ചു. 

മുസ് ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ് മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, രവി പൂജാരി, യൂസുഫ് ഉളുവാർ, റഹ്മാൻ ആരിക്കാടി,ഗഫൂർ ഹാജി എരിയാൽ,കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, കെ.വി യൂസുഫ്, സിദ്ധീഖ് ദണ്ഡഗോളി, ഫസൽ പേരാൽ, അബ്ബാസ് കൊടിയമ്മ, കൗലത്ത്, മൂസാ ഹാജി കോഹിനൂർ, മൂസ ദിഡുമ സംബന്ധിച്ചു. 

പടം. കുമ്പള പഞ്ചായത്തിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ച് ലക്ഷ്മൺ പ്രഭു ഉദ്ഘാടനം ചെയ്യുന്നു

No comments