JHL

JHL

കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ്; ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ - എല്ലാ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു.

മംഗളൂരു(www.truenewsmalayalam.com) : കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ പ്രാധാന പാർട്ടികളുടെ എല്ലാ സ്ഥാനാർഥികളും നാമനിർദേശപത്രിക സമർപ്പിച്ചു. സൂക്ഷ്മപരിശോധനയ്ക്കുശേഷം ഞായറാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.

അവസാന ദിവസമായ വ്യാഴാഴ്ച കോൺഗ്രസ് അഞ്ച് സ്ഥാനാർഥികളുടെ അന്തിമ പട്ടികകൂടി പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ എല്ലാ സ്ഥാനാർഥികളും നാമനിർദേശപത്രിക സമർപ്പിച്ചു. ബി.ജെ.പി. ഒരാഴ്ച മുന്നേതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു.

ദക്ഷിണ കന്നഡയിലെ മംഗളൂരു സൗത്ത്, മംഗളൂരു നോർത്ത്, പുത്തൂർ മണ്ഡലങ്ങളിലും ഉഡുപ്പിയിലെ കാർക്കള മണ്ഡലത്തിലുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥിനിർണയം വൈകിയത്. അന്തിമ സ്ഥാനാർഥിപട്ടിക വ്യാഴാഴ്ച വന്നതോടെ മംഗളൂരു നോർത്തിൽനിന്ന് ഇനായത്ത് അലി, സൗത്തിൽനിന്ന് ജെ.ആർ. ലോബോ, പുത്തൂരിൽനിന്ന് അശോക് കുമാർ റൈ, ഉഡുപ്പിയിലെ കാർക്കളയിൽനിന്ന് മുനിയൽ ഉദയകുമാർ ഷെട്ടി എന്നിവർ നാമനിർദേശപത്രിക സമർപ്പിച്ചു.


No comments