JHL

JHL

മൊഗ്രാൽ പുത്തൂരിൽ കെ എസ് ഇ ബി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

 

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : മൊഗ്രാൽ പുത്തൂരിൽ കെ എസ് ഇ ബി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

ഷിറിയ സ്വദേശി മുഹമ്മദ് ഹനീഫ്(40) ആണ് ഞായറാഴ്ച്ച ഉച്ചയോടെ തെരുവ് വിളക്ക് നന്നാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്.

നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഇലക്ട്രീഷ്യനായ മുഹമ്മദ് ഹനീഫ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ അത്യാവശ്യ ജോലികൾ ചെയ്യാറുണ്ടായിരുന്നു. അതേസമയം മൊഗ്രാൽ പുത്തൂരിൽ തെരുവ് വിളക്ക്നന്നാക്കുന്ന കാര്യം കെഎസ്ഇബി അറിഞ്ഞിരുന്നില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.

തെരുവ് വിളക്ക് നന്നാക്കാൻ ഔദ്യോഗികമായി സെക്ഷൻ അധികൃതർ ഹനീഫിനെ ഏൽപിച്ചിരുന്നില്ലെന്നും കരാറുകാരന്റെ നിർദേശപ്രകാരം ജോലി ചെയ്യുന്നതിനിടയിലാണോ സംഭവമെന്ന് അന്വേഷിക്കുമെന്നും കെഎസ്ഇബി ഡെപ്യൂടി ചീഫ് എൻജിനീയറുടെ ചുമതല വഹിക്കുന്ന മായ പറഞ്ഞു. ഇത് സംബന്ധിച്ച് സെക്ഷൻ ഓഫീസിൽ നിന്ന് റിപോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കെഎസ്ഇബിയുടെ കരാർ ഏറ്റെടുത്ത ശംസുദ്ദീൻ എന്നയാളുടെ കൂടെ ഒരു മാസത്തോളമായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഹനീഫ് എന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.

 മൊയ്തീൻ കുട്ടി - ബീഫാത്വിമ ദമ്പതികളുടെ മകനാണ് ഹനീഫ്.

 ഭാര്യ: ശാഹിന ചിപ്പാർ. മക്കൾ: നിദാൻ, മുഹമ്മദ്. സഹോദരങ്ങൾ: സിദ്ദീഖ്, ലത്വീഫ്, ആഇശ, ഖദീജ, തംസീറ

No comments