JHL

JHL

മഅ്ദനി: സുപ്രീം കോടതി വിധി ആശ്വാസകരം-പി.സി.എഫ്.


അബുദാബി(www.truenewsmalayalam.com) : പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടികൊണ്ടുള്ള ഹർജിയിൽ കർണാടക സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിക്കൊണ്ട് സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് ആശ്വാസകരവും ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണ്.

കേസിൽ പ്രതി ചേർക്കപെട്ട വ്യക്തികൾക്ക് പോലീസ് സംരക്ഷണം ഒരുക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണന്നിരിക്കെ യാത്രയിൽ സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥരുടെ മൂന്നുമാസത്തെ മുഴുവൻ ചെലവും മഅ്ദനി തന്നെ വഹിക്കണമെന്ന പ്രോസിക്യൂഷൻ നിലപാട് അദ്ദേഹത്തെ സാമ്പത്തികമായും മാനസികമായും തകർക്കുന്നതിന് വേണ്ടിയാണ്.

 നിലവിൽ കേസ് നടത്തിപ്പിന്നും ചികിത്സക്കും വേണ്ടി ലക്ഷങ്ങൾ ചെലവ് വരുന്ന ഈ അവസരത്തിൽ സാമ്പത്തികമായി തകർക്കുവാനുള്ള ഭരണകൂടത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുവാൻ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും മഅ്ദനി നിയമ ചികിത്സാ സഹായ ഫണ്ടുമായി സഹകരിക്കണമെന്നും പി.സി.എഫ് UAE നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ മൻസൂർ അലി പട്ടാമ്പി പ്രസ്താവനയിലൂടെ ആവിശ്യപെട്ടു.

No comments