JHL

JHL

പോക്സോ കേസിൽ പ്രതിയായ ഓട്ടോഡ്രൈവർക്ക് 33 വർഷം തടവ്.

കാസർകോട്(www.truenewsmalayalam.com) : പോക്സോ കേസിൽ പ്രതിയായ ഓട്ടോഡ്രൈവർക്ക് 33 വർഷം തടവിന് ശിക്ഷിച്ച് കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതി.

 കുംബഡാജെ ഗൗരിയടുക്ക സ്വദേശി ഭാസ്കര (51)നെയാണ് ജഡ്ജി എ.വി.ഉണ്ണികൃഷ്ണനാണ് പോക്സോ വകുപ്പ് പ്രകാരം 28 വർഷം തടവും 40,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം അഞ്ചുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.

 പിഴയൊടുക്കിയില്ലെങ്കിൽ രണ്ടരവർഷം കൂടി തടവനുഭവിക്കണം. 2020-ലാണ് കേസിനാസ്പദമായ സംഭവം.

 പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി. വനിതാസെൽ ഇൻസ്പെക്ടറായിരുന്ന പി.ഭാനുമതിയാണ് കേസന്വേഷിച്ചത്. ബദിയടുക്ക ഇൻസ്പെക്ടറായിരുന്ന അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

No comments