JHL

JHL

ഓപ്പറേഷന്‍ ക്ലീന്‍ കാസർഗോഡ് ; രേഖകളില്ലാതെ കടത്തുകയായിരുന്ന 5.93 ലക്ഷം രൂപയുമായി ഉദുമ സ്വദേശി പിടിയിൽ.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഓപ്പറേഷന്‍ ക്ലീന്‍ കാസർഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5.93 ലക്ഷം രൂപയുമായി ഉദുമ സ്വദേശി പിടിയിൽ. 

ഉദുമ എരോൽ സ്വദേശി മുഹമ്മദ് അനസി(33)നെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെപി. ഷൈനിന്റെയും നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച്ച രാവിലെ കോട്ടച്ചേരി റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപം വെച്ച്നടത്തിയ പരിശോധനക്കിടെ പിടികൂടിയത്.

 ഇയാളിൽ നിന്നും സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 5,93,000 രൂപ കുഴൽ പണമാണ് പിടികൂടിയത്.

 സി.പി.ഒമാരായ അനീഷ്, രമിത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


No comments