JHL

JHL

ഗാന്ധിയോടല്ല, ഗാന്ധിയെ വധിച്ചവരോടാണ് ഭരണകൂടം കൂറ് കാണിക്കുന്നത് -പി.കെ. കുഞ്ഞാലിക്കുട്ടി


മലപ്പുറം(www.truenewsmalayalam.com) : ഗാന്ധിയോടല്ല, ഗാന്ധിയെ വധിച്ചവരോടാണ് ഭരണകൂടം കൂറ് കാണിക്കുന്നതെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാഠപുസ്തകങ്ങളിലെ കാവിവത്കരണത്തിനെതിരെ എം.എസ്‌.എഫ് ദേശീയ കമ്മിറ്റിയുടെ ‘മാസ് ഇ-മെയിൽ പ്രൊട്ടസ്റ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ വിവിധ നേതാക്കൾ സംബന്ധിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങിൽ എം.എസ്‌.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളായ എം.ടി. മുഹമ്മദ് അസ്‌ലം, നജ്‌വ ഹനീന, സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ, ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, ട്രഷറർ പി.എ. ജവാദ് എന്നിവർ സംബന്ധിച്ചു.


No comments