JHL

JHL

എംഡിഎംഎ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശിയടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ.

കൊച്ചി(www.truenewsmalayalam.com) :  എംഡിഎംഎ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശിയടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ.

 ചന്തേര സ്വദേശി നവാസ് (30), പയ്യന്നൂര്‍ സ്വദേശി ജിതേഷ് (25) എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 13 ഗ്രാം എംഡിഎംഎ പിടികൂടി.

പ്രതികള്‍ ബെംഗ്‌ളൂറില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന റാകറ്റിന്റെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. നവാസ് എംഡിഎംഎ ബസ് വഴി കൊച്ചിയിലെത്തിക്കുകയും ജിതേഷ് അത് ചെറിയ പാകറ്റുകളാക്കി വില്‍പന നടത്തുകയുമാണ് ചെയ്തുവരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

 നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഹോടെലില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.

ഇവരെ ആഴ്ചകളായി പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  എറണാകുളം ടൗണ്‍ നോര്‍ത് പൊലീസും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും സൈബര്‍ സെലിന്റെ സഹായത്തോടെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

No comments