JHL

JHL

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണം; ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നിവേദനം നല്‍കി.

കാസർഗോഡ് (www.truenewsmalayalam.com) : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ആംബുലന്‍സ് കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നിവേദനം നല്‍കി.

 കേരളത്തിലേക്ക് പുതുതായി അനുവദിക്കപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിനില്‍ ഒരു ആംബലന്‍സ് കോച്ച് ഉള്‍പ്പെടെ അനുവദിച്ച് കാസർഗോഡ് സ്റ്റോപ്പോടു കൂടി മംഗലാപുരത്ത് നിന്നും പുറപ്പെടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയാല്‍ വിദഗ്ദ്ധ ചികിത്സ തേടി തിരുവനന്തപുരം എറണാകുളം എന്നീ സ്ഥലങ്ങളില്‍ ആംബുലന്‍സില്‍ വലിയ തുക ചിലവിട്ട് കൊണ്ട് പോകുന്ന കുട്ടികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും വലിയആശ്വാസം ആകും.

 കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു കാസര്‍കോട് ആരോഗ്യമെഡിക്കല്‍ മേഖലയില്‍ അവഗണന മാത്രമാണ് നിലവില്‍ ഉള്ളത.് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ വികസനത്തില്‍ കാസര്‍കോടിന് സഹായങ്ങള്‍ അത്യാവശ്യമാണ്.

 വന്ദേഭാരത് എക്‌സ്പ്രസ്സ് മംഗലാപുരത്ത് നിന്നും ആരംഭിക്കുന്നതിന് വേണ്ടി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ജില്ലയുടെ  ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലയിലെ മറ്റു വികസനങ്ങളില്‍ കാര്യമായ കാര്യമായ മാറ്റങ്ങള്‍ വരുമെന്നും  സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി, റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി, ദക്ഷിണ റെയില്‍വേ മാനേജര്‍ ആര്‍ എന്‍ സിംഗ്, ചെന്നൈ പാലക്കാട് ഡിവിഷന്‍ മാനേജര്‍ യശ്പാല്‍ സിംഗ്, എന്നിവര്‍ക്ക് ഇമെയില്‍ വഴി നിവേദനം നല്‍കിയ നിവേദനത്തില്‍ ചൂണ്ടികാട്ടി.

 കുട്ടികളുടെ മേഖലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന സന്നദ്ധ സംഘടനയാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.

No comments