വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി.
തിരുവനന്തപുരം(www.truenewsmalayalam.com) : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൻ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. എന്നാൽ, തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെയായിരിക്കും സർവീസെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
രണ്ട് ഘട്ടമായി പാളങ്ങളുടെ നവീകരണം പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോ മീറ്ററും രണ്ടാംഘട്ട നവീകരണം പൂർത്തിയാകുമ്പോൾ മണിക്കൂറിൽ 130 കിലോ മീറ്ററുമായിരിക്കും വേഗം. തുടക്കത്തിൽ 70 കിലോ മീറ്റർ മുതൽ 110 കിലോ മീറ്റർ വരെയായിരിക്കും വേഗമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
നിർദ്ദിഷ്ട വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റെയിൽവേ പാളങ്ങളുടെ ആദ്യഘട്ട വികസനം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. രണ്ടാംഘട്ടത്തിൽ പാളങ്ങളുടെ വളവുകൾ നിവർത്തും. പിന്നാലെ വന്ദേഭാരതിന്റെ വേഗം 130 കിലോ മീറ്ററാക്കി ഉയർത്തുമെന്നും കേന്ദ്ര മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Post a Comment