JHL

JHL

ജില്ലയിൽ ആർദ്രം മിഷന്റെ ഭാഗമായി നവീകരിച്ച എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുറന്നു.

കാസർഗോഡ്(www.truenewsmalayalam.com) : നവകേരളം കർമപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാംഘട്ടം ആർദ്രം മിഷന്റെ ഭാഗമായി നവീകരിച്ച എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുറന്നു.

മധൂർ, പെർള, ബെള്ളൂർ, പള്ളിക്കര, മാവിലാ കടപ്പുറം, അഡൂർ, ആരിക്കാടി, ബായാർ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നവീകരണം പൂർത്തിയാക്കി തുറന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനായി ഉദ്ഘാടനംചെയ്തത്. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.

സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്നത് സംസ്ഥാന സർക്കാർ ഏറെ മുൻഗണന നൽകുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്.

No comments