JHL

JHL

കാണാതായ മാന്യ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബദിയടുക്ക(www.truenewsmalayalam.com) : കാണാതായ മാന്യ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മാന്യ ചുക്കിനടുക്ക സ്വദേശിയായ ചന്ദ്രശേഖരനേ(40) യാണ്  വീടിന് കുറച്ചുമാറിയുള്ള ഊടുവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂലിതൊഴിലാളിയായ ചന്ദ്രശേഖര ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു, തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിക്കുന്നു.

തലയുടെ പിന്‍ഭാഗത്ത്  കാണപ്പെട്ട ചെറിയ മുറിവാണ് സംശയത്തിനിടയാക്കിയത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

 ഈശ്വരനായക് പാര്‍വതി ദമ്പതികളുടെ മകനാണ് 

   ഭാര്യ: ചന്ദ്രാവതി. ഖുശി ഏകമകളാണ്.

 സഹോദരങ്ങള്‍: കൃഷ്ണനായക്, ഗണേഷ്, ഉദയ, യോഗിത.


No comments