എം.ഡി.എം.എ.യുമായി ചെർക്കള സ്വദേശി മംഗളൂരുവിൽ പിടിയിൽ.
മംഗളൂരു(www.truenewsmalayalam.com) : ബെംഗളൂരുവിൽനിന്ന് കാറിൽ മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന 150 ഗ്രാം എം.ഡി.എം.എ.യുമായി മലയാളി അറസ്റ്റിൽ. ചെർക്കള സ്വദേശി സി.അബ്ദുള്ളയെയാണ് (39) മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 7.50 ലക്ഷം രൂപ വിലവരും. രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റന്റ് കമ്മിഷണർ പി.എ.ഹെഗ്‌ഡെ നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലാവുന്നത്. കാറും മൊബൈൽഫോണും 1260 രൂപയും പിടിച്ചെടുത്തു.
മംഗളൂരു റൂറൽ പോലീസ് സംഭവത്തിൽ കേസെടുത്തു. വിശാഖപട്ടണത്തുനിന്ന് കേരളത്തിലേക്ക് 45 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കുൽദീപ്‌കുമാർ ജെയിൽ പറഞ്ഞു. മയക്കുമരുന്ന് കടത്തിയതിന് അബ്ദുള്ളയ്ക്കെതിരേ കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷനിലും കേസുണ്ട്.
Post a Comment