കെട്ടിട പെർമ്മിറ്റ് ഫീസ് വർദ്ധനവ് ; വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി.
കുമ്പള(www.truenewsmalayalam.com) : ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന കെട്ടിട പെർമിറ്റ് നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി. വെൽഫെയർ പാർട്ടി കാസർകോട് ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ധർണ്ണ ഉദ്ഘാടനം ചെയ്തു. നിർമ്മാണ സാമഗ്രികളുടെ വില കയറ്റത്തിനൊപ്പം പെർമിറ്റ് ഫീസിൽ വരുത്തിയ വർദ്ധനവ് പ്രതിഷേധാർഹമാണെന്നും ഫീസ് വർദ്ധനവിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി അബ്ദുൽ ലത്തീഫ് കുമ്പള, വിമൻസ് ജസ്റ്റീസ് മൂവ്മെൻ്റ് ജില്ല പ്രസിഡന്റ് സാഹിദ ഇല്ല്യാസ്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയംഗങ്ങൾ വാസന്തി, മൊയ്തീൻ കുഞ്ഞി ഡി, എഫ്.ഐ.ടി.യു നിർമ്മാണ തൊഴിലാളി യൂണിയൻ പ്രതിനിധി
വിജയ കുമാർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധി മർയം ലുബൈന തുടങ്ങിയവർ ധർണ്ണ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് സെക്രട്ടറി അസ്ലം കെ.പി അധ്യക്ഷത വഹിച്ചു. ട്രഷറർ ഇസ്മായിൽ മൂസ, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാമകൃഷ്ണൻ കുമ്പള, ഫൗസിയ സിദ്ദിഖ്, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ഹബീബ താജുദ്ദീൻ, ഹസ്സൻ മൂസ, ബിലാൽ, നദീറ തുടങ്ങിയവർ ധർണ്ണാ സമരത്തിന് നേതൃത്വം നൽകി.
Post a Comment