JHL

JHL

ലോക്ക് ഡൗൺ കടയടപ്പ് സംബന്ധിച്ച തർക്കം ; കുമ്പളയിലെ വ്യാപാരികൾക്കിടയിൽ വിഭാഗീയത രൂക്ഷം



കുമ്പള (True News 15 July 2020) : പച്ചക്കറി വ്യാപാരികൾക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ കുമ്പളയിലെ പച്ചക്കറി മീൻ മാർക്കറ്റുകൾ അടച്ചിടാൻ തീരുമാനിച്ചതിന് പിന്നാലെ ഈ ഭാഗത്തുള്ള മറ്റു കടകളൂം അടച്ചിടുന്നത് സംബന്ധിച്ച് ഉണ്ടായ തർക്കത്തിൽ വ്യാപാരി വ്യവസായീ കുമ്പള യൂണിറ്റിൽ വിഭാഗീയത രൂക്ഷമായി.

എക്സിക്യൂട്ടീവ് പോലും  ചേരാതെ ഏകപക്ഷീയമായാണ് വ്യാപാരി യൂണിറ്റ് സെക്രട്ടറി  കഴിഞ്ഞ ഞായറാഴ്ച കുമ്പളയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ  പ്രഖ്യാപിച്ച തെന്നാണ് പറയുന്നത്.
 വ്യാപാരി- വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് യൂണിറ്റ് സെക്രട്ടറി സമ്പൂർണ്ണ ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്. ഇത് ചില വ്യാപാരികൾ ചോദ്യം ചെയ്തതോടെയാണ് സെക്രട്ടറി അടച്ചിടാത്ത വ്യാപാര  സ്ഥാപനങ്ങൾക്കെതിരെ "കരിങ്കാലി '' പ്രയോഗം നടത്തിയത്. ഇത് വ്യാപാരികൾക്കിടയിൽ മുറുമുറുപ്പ് കാരണമായിട്ടുണ്ട്

 കഴിഞ്ഞ ശനിയാഴ്ച പഴം-പച്ചക്കറി -ഫ്രൂട്ട് കടകൾ അടച്ചിടാൻ ജില്ലാ കളക്ടറുടെ  നിർദേശം ഉണ്ടായിരുന്നു. ഈ നിർദേശം കുമ്പളയിൽ പോലീസ് അധികാരികൾ ഇടപെട്ട്  നടപ്പിലാക്കുകയും ചെയ്തു. ഇതിനിടെയാണ് വ്യാപാരി  സംഘടന ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്. ഈ തീരുമാനം ഒരു വിഭാഗം വ്യാപാരികളെ ചൊടിപ്പിച്ചു. ബലിപെരുന്നാൾ ആസന്നമായിരിക്കെ നേരിയ തോതിലെങ്കിലും കച്ചവടം ലഭിക്കുന്ന സന്ദർഭത്തിൽ കടകൾ അടച്ചിടാനുള്ള  തീരുമാനം പുന:പരിശോധിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടുവെങ്കിലും ചെവികൊള്ളാൻ ഭാരവാഹികൾ തയ്യാറായില്ല, സമ്പൂർണ്ണ ലോക്ക് ഡൗണിനോട്  ചുരുക്കം ചില വ്യാപാരികൾ നിസ്സ ഹരിക്കുകയും ചെയ്തു. ഇത് സെക്രട്ടറിയെ ചൊടി പ്പിച്ചു. അടച്ചിടാത്ത വ്യാപാര  സ്ഥാപനങ്ങൾക്കെതിരെ വിമർശിച്  രംഗത്തു വരികയും ഇതിനിടയിലാണ് കരിങ്കാലി പ്രയോഗവും ഉണ്ടായത്.

 കുമ്പളയിൽ കോവിഡ്-19 കർശന നിയന്ത്രണങ്ങൾക്കിടയിലും സമൂഹവ്യാപനം  ഒരു ഭീഷണിയായി നിലനിൽക്കുന്നുണ്ട്.ജില്ലാ  ഭരണകൂടവും,കുമ്പള പോലീസും ശക്തമായ നടപടികളാണ് ഇവിടെ സ്വീകരിച്ചുവരുന്നത്. വ്യാപാരികളും അധീവ  ജാഗ്രതയിലുമാണ്. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് കച്ചവടം ചെയ്യുന്നതും. ഇതിനിടയിൽ വ്യാപാര സംഘടനയുടെ പേരിലുള്ള "ഹർത്താൽ'' ശരിയായ നടപടിയല്ലെന്നാണ് ചില വ്യാപാരികളുടെ വാദം.

  വ്യാപാരി വ്യവസായി ഏകോപനസമിതി കുമ്പള യൂണിറ്റിന് പുതിയ കമ്മിറ്റി നിലവിൽ വന്നതിനുശേഷം അപസ്വരങ്ങളോ  ന്നുമില്ലാതെ മുന്നോട്ടുപോകുന്ന സന്ദർഭത്തിലാണ്  ചില കമ്മിറ്റി ഭാരവാഹികളുടെ ഏകപക്ഷീയമായ തീരുമാനപ്രകാരം ഇപ്പോൾ  വ്യാപാരികൾക്കിടയിൽ ഭിന്നത  തലപൊക്കി ഇരിക്കുന്നത്. ഇതിനിടയിൽ ഒരു വിഭാഗം വ്യാപാരികൾ ഇടതുപക്ഷ വ്യാപാര സംഘടനയുമായി അടുക്കുന്നതായും  സൂചനയുണ്ട്.

No comments