JHL

JHL

പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു: പ്ലസ് ടു,വിഎച്ച്എസ്ഇ ; 85.14 ശതമാനം; സിബിഎസ്ഇ പത്താംക്ലാസ്സ് :91.46 ശതമാനം; റിസൾട്ട് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പരീക്ഷാ ഫലം പ്ലസ് ടു 85.14 ശതമാനം ;വി എച്ച് എസ് ഇ 86 ശതമാനം   ;സിബിഎസ്ഇ പത്താംക്ലാസ്സ് :.91.46  ശതമാനം വിജയം; റിസൾട്ട് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 







Advertisement
സാഹചര്യങ്ങൾക്കനുസൃത മാറ്റങ്ങളോടെ മഹാത്മ കോളേജ് കുമ്പള ഓൺ ലൈനായി അധ്യയനം ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. ഇതോടെ ഓൺലൈൻ അധ്യാപന സംവിധാനം പഠന പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിത്തീരുകയാണ്. തുടർന്നങ്ങോട്ടും ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി നില നിൽക്കും.
കൊവിഡ് രോഗം ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖെലയെയും തകിടം മറിച്ചു. ഇനിയങ്ങോട്ട് ഓരോ വിദ്യാർത്ഥിയും തൊഴിലന്വേഷകരും തൊഴിൽ ദായകർ ആവശ്യപ്പെടുന്ന കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയിട്ടില്ലെങ്കിൽ ഭാവി ജീവിതം പ്രതിസന്ധിയിലാകും. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ കാലാനുസൃത മാറ്റങ്ങളോടെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകളോടൊപ്പം യൂനിവേഴ്സിറ്റി അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 
വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.



Earlier News

തിരുവനന്തപുരം :(True News, July 15,2020) പ്ലസ് ടു , വി എച്ച് എസ് ഇ , സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. . കോവിഡിന്റെ പശ്ചാത്തലത്തില്‍ 10-ാം ക്ലാസിലെ ശേഷിക്കുന്ന ഏതാനും പരീക്ഷകള്‍ സി.ബി.എസ്.ഇ. റദ്ദാക്കിയിരുന്നു. അതിനാല്‍ മറ്റു മൂല്യനിര്‍ണയ മാര്‍ഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇ ഫലം ഉച്ചയ്ക്ക് 12 മണിക്ക് അറിയാനാകും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേരള ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഫലപ്രഖ്യാപനം. പി.ആര്‍.ഡി. ലൈവിന്റെ മൊബൈല്‍ ആപ്പിലും www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.

No comments