JHL

JHL

കേരളത്തിൽ പ്രതിദിന കോവിഡ് ബാധ അറുനൂറു കടന്നു;396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെരോഗം,കാസർഗോഡ് 44 പേർക്ക് കോവിഡ്; സ്ഥിതി ആശങ്കാജനകം


കാസറഗോഡ് /തിരുവന്തപുരം : (True News, July 14, 2020): സംസ്ഥാനത്ത കോവിഡ് സാഹചര്യം അതീവ ഗുരുതരാവസ്ഥയിൽ..കേരളത്തിൽ പ്രതിദിന കോവിഡ് ബാധ അറുനൂറു കടന്നു ഇന്ന് 608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്
തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേരാണ് രോഗമുക്തി നേടിയത്.ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂട..രോഗം ബാധിച്ചത്
തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍  
ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ ഇന്ന് 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്ക്കത്തിലൂടെ 20 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേർ ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പർ ‍ക്കം: മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുള്ള പുരുഷന്‍ ( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പർ ‍ക്കം),62 കാരന്‍ ( ഇന്ന് രോഗം സ്ഥിരീകരിച്ച 35 കാരന്റെ പിതാവ്)മീഞ്ച പഞ്ചായത്തിലെ 62 കാരി, 32 വയസുകാരൻ ‍( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം)ചെങ്കള പഞ്ചയത്തിലെ 26 വയസുകാരി (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ ഭാര്യ), 62, 29 വയസുള്ള സ്ത്രീകൾ ‍ ( ഇന്ന്-ജൂലൈ 14 ന് പോസിറ്റീവായ ആളുടെ സമ്പർക്കം),32,16 ,34,37 വയസുള്ള പുരുഷന്മാര്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർ‍ക്കം), 75 കാരന്‍ (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ സമ്പർ ‍ക്കം) ചെമ്മനാട് പഞ്ചായത്തിലെ 26 കാരി (ജൂലൈ 10 ന് പോസിറ്റീവായ ആളുടെ ഭാര്യ),54 കാരന്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർ‍ക്കം) മധുര്‍ പഞ്ചായത്തിലെ 26 കാരി, 26,35 വയസുള്ള പുരുഷന്മാർ (എല്ലാവരും ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം) കാസര്‍കോട് നഗരസഭയിലെ 48 വയസുള്ള രണ്ട് പുരുഷന്മാർ ‍( ഓരാള്‍ടെ ഉറവിടം ലഭ്യമല്ല, ഒരാള്‍ക്ക് ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം) മൊഗ്രാല്‍പുത്തൂർ ‍ പഞ്ചായത്തിലെ 23 വയസുള്ള സ്ത്രീ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പർ ‍ക്കം)
വിദേശത്ത് നിന്ന് വന്നവർ ‍: ജൂണ്‍ 21 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 45 വയസുകാരൻ ‍, ജൂണ്‍ 26 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 33 വയസുകാരൻ ‍, ജൂണ്‍ 27 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 58 വയസുകാരന്‍ ( എല്ലാവരും ഷാർ ‍ജയില്‍ നിന്ന് വന്നവർ ), ജൂണ്‍ 29 ന് വന്ന മടിക്കൈ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 30 ന് വന്ന കാസര്‍കോട് നഗസരഭയിലെ 48 വയസുകാരൻ ‍(ഇരുവരും ഖത്തര്‍), ജൂണ്‍ 29 ന് വന്ന ചെമ്മനാട് പഞ്ചയാത്തിലെ 32 വയസുകാരന്‍,ജൂണ്‍ 27 ന് വന്ന ബദിയഡുക്ക പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂലൈ ഒന്നിന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 28 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 29 വയസുകാരന്‍, ജൂണ്‍ 27 ന് വന്ന അജാനൂർ ‍ പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 20 ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 40 വയസുകാരൻ ‍, ജൂണ്‍ 27 ന് വന്ന കാസര്‍കോട് നഗസരഭയിലെ 33,26 വയസുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബായ്), ജൂണ്‍ 19 ന് വന്ന പടന്ന പഞ്ചായത്തിലെ 40 വയസുകാരന്‍( കുവൈത്ത്),ജൂണ്‍ 30 ന് വന്ന വലിയപറമ്പ പഞ്ചായത്തിലെ 52 വയസുകാരന്‍ (സൗദി)
ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍: ജൂലൈ ഒന്നിന് വന്ന ചെങ്കള പഞ്ചയാത്തിലെ 27 വയസുകാരന്‍, ജൂലൈ ആറിന് കാറില്‍ വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 35 വയസുകാരന്‍, ജൂണ്‍ 27 ന് കാറില്‍ വന്ന ഉദുമ പഞ്ചായത്തിലെ മൂന്ന്, ആറ് വയസുള്ള പെണ്‍കുട്ടികള്‍, 31 വയസുള്ള പുരുഷന്‍ (എല്ലാവരും മംഗളൂരു, ഒരേ കുടുംബം))
ജൂലൈ നാലിന് കാറില്‍ വന്ന ചെമ്മനാട് പഞ്ചായത്തിലെ 38 വയസുള്ള പുരുഷന്‍, ജൂലൈ ആറിന് വന്ന കുമ്പള പഞ്ചായത്തിലെ 55 വയസുകാരന്‍, ജൂലൈ ഏഴിന് കാറില്‍ വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുകാരന്‍ (ഇരുവരും കര്‍ണ്ണാടകയില്‍ നിന്ന് വന്നവര്‍),
ജൂണ്‍ 29 ന് ഹൈദരബാദില്‍ നിന്ന് വിമാനത്തില്‍ വന്ന കാസര്‍കോട് നഗരസഭയിലെ 30 വയസുകാരന്‍.

No comments