JHL

JHL

"ഡെവലപ്പ്മെന്റ് മഞ്ചേശ്വരം താലൂക്ക് ഹോസാപിറ്റൽ" ; മംഗൽ പാടി ജനകീയ വേദി നിവേദനം നൽകി

ഉപ്പള(True News 10 july 2020):ഡെവലപ്പ്മെന്റ് മഞ്ചേശ്വരം താലൂക്ക് ഹോസാപിറ്റലിന്റെ ഭാഗമായി മഞ്ചേശ്വരം എം.എൽ.എ  എം.സി ഖമറുദ്ദീനും,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫിനും  ഡി.എം.ഒ യ്ക്കും,ആശുപത്രി സൂപ്രണ്ടിനും എം.ജെ.വി ഭാരവാഹികൾ നിവേദനം നൽകി.
 മംഗൽപ്പാടിയിൽ സ്ഥിതി ചെയ്യുന്ന സി.എച്.സി ആശുപത്രിയെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയായി ഉയർത്തിയ അതേ സമയത്ത് താലൂക്കായി പ്രഖ്യാപിച്ച മറ്റു ആശുപത്രികൾ ഇന്ന് എല്ലാ സൗകര്യങ്ങളും അടങ്ങിയ ആശുപത്രിയായി മാറിയിട്ടും  മഞ്ചേശ്വരം താലൂക്ക് ആശുപത്രിയെ അവഗണിക്കുന്നതിലുള്ള പ്രതിഷേധം അറിയിക്കുന്നതോടൊപ്പം കിഫ്ബിയിൽ ഉൾപ്പെടുത്തി ആശുപത്രി കെട്ടിട സമുച്ചയം പണിയുക,സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക,ആവശ്യത്തിനുള്ള സ്റ്റാഫുകളെ നിയമിക്കുക,24മണിക്കൂർ ലാബ് സൗകര്യമൊരുക്കുക,ട്രോമ കെയർ സംവിധാനമൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മംഗൽപ്പാടി ജനകീയ വേദി നിവേദനം നൽകിയത്.
കോവിഡ് തുടങ്ങിയ സമയത്ത് കാസറഗോഡ് കളക്ടർ അഞ്ച് കോടി രൂപ ചിലവിൽ അഞ്ച് നില കെട്ടിടം പണിയുമെന്ന പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടർ നടപടിയൊന്നും നടന്നിട്ടില്ല. ഇതിനെതിരെയും കൂടിയുള്ള പ്രധിഷേധമാണ് ഇപ്പോൾ ജനങ്ങൾ ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. കൂടാതെ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധി ഇപ്പോൾ കണ്ടൈൻമെന്റ് സോൺ ആയി മാറിയ സഹചര്യത്തിൽ എം.ജെ.വി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് (09.07.2020) നടത്താനിരുന്ന ധർണ്ണാ സമരം മാറ്റി വെച്ചിരുന്നു. ധർണ്ണാ സമരത്തിന് സമാനമായി ഓൺലൈൻ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.മഞ്ചേശ്വരത്തെ ജനങ്ങൾ ഒന്നടങ്കം ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെയുള്ള  സമരം ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് ഓൺലൈൻ ക്യാമ്പയിനിൽ നിന്ന് മനസ്സിലാക്കുന്നത്.  സമൂഹ മാധ്യമങ്ങളിൽ വിവിധ സംഘടനകളും,ക്ലബ്,കൂട്ടായ്മ കൂടാതെ ,യൂത്തിന്റെ ഓരോരുത്തരും വളരെയധികം ആർജ്ജവത്തോടെ ആശുപത്രി കെട്ടിടത്തിനും സൗകര്യത്തിനും വേണ്ടി ശബ്ദിക്കുകയാണ് കണ്ടുവരുന്നത്. ഇനിയും മഞ്ചേശ്വരത്തെ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിത കാല സമരവുമായി മുന്നോട്ട് പോകുമെന്നും മംഗൽപ്പാടി ജനകീയ വേദി കഴിഞ്ഞ നാളുകളിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.

No comments