JHL

JHL

പ്രണയിച്ചു വിവാഹം കഴിച്ച ശേഷം നിർബന്ധിച്ചു ഗർഭഛിത്രം നടത്തി യുവതിയെ ഉപേക്ഷിച്ച കേസ് ; ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍



കുമ്പള(True News, July 10,2020): പ്രണയിച്ചു വിവാഹം കഴിച്ച ശേഷം നിർബന്ധിച്ചു ഗർഭഛിത്രം നടത്തി യുവതിയെ ഉപേക്ഷിച്ച കേസില്‍ പ്രതികളായ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുമ്പള കോട്ടക്കാര്‍ കുറ്റിയാളത്തെ ഗുരുരാജ്, പിതാവ് നാരായണപാട്ടാളി എന്നിവരെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി കെ. ഹരിശ്ചന്ദ്രനായക് അറസ്റ്റ് ചെയ്തത്. പട്ടികജാതിവിഭാഗത്തില്‍പെട്ട യുവതിയും ഗുരുരാജും നാലുവര്‍ഷം മുമ്പ് പ്രണയത്തിലാകുകയും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു. ബംഗളൂരുവിലെത്തിയ രണ്ടുപേരെയും അവിടത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുമ്പള പൊലീസിന് കൈമാറുകയും ചെയ്തു. അന്ന് യുവതിക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. പിന്നീട് കാസര്‍കോട് കോടതിയില്‍ ഹാജരാക്കപ്പെട്ട പെണ്‍കുട്ടി തന്നെ ഗുരുരാജ് തട്ടിക്കൊണ്ടുപോയതല്ലെന്നും തങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും മജിസ്‌ട്രേട്ടിനെ അറിയിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹപ്രായമാകുന്നതുവരെ സ്വന്തം വീട്ടില്‍ കഴിയാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 18 വയസ് പൂര്‍ത്തിയായതോടെ പെണ്‍കുട്ടിയെ ഗുരുരാജ് വിവാഹം ചെയ്തു. 2019 ജൂലായ് 19ന് യുവതിയെ ഗുരുരാജും നാരായണപാട്ടാളിയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നും ഇതിന് ശേഷം ഭര്‍ത്താവും വീട്ടുകാരും തന്നെ ഉപേക്ഷിച്ചുവെന്നുമാണ് യുവതി കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഗുരുരാജിനും നാരായണ പാട്ടാളിക്കുമെതിരെ കേസെടുത്ത കുമ്പള പൊലീസ് തുടര്‍ അന്വേഷണം എസ്.എം.എസിന് കൈമാറുകയായിരുന്നു
Advertisement


 Key Wors : lov marriage harrasment avoided case kumbala arr
a arrested forced abortion

No comments