JHL

JHL

സ്വർണ്ണ കടത്ത് : രാജദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം --യു.ഡി. എഫ്

കുമ്പള(True News 9 July 2020): യു.എ. ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടി രൂപയുടെ സ്വർണ്ണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായ് നേരിട്ട് ബന്ധമുള്ളവരെ രാജദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കുമ്പള പഞ്ചായത്ത് യു ഡി എഫ് കമ്മറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് കുമ്പള വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം യു ഡി എഫ് കൺവീനർ മഞ്ചുനാഥ ആൾവ ഉൽഘാടനം ചെയ്തു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സക്കീർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി എം.അബ്ബാസ്., ഡി.സി.സി ജനറൽ സെക്രട്ടറി സുന്ദര ആരിക്കാടി, കോൺഗ്രസ്സ് നേതാക്കളായ നാസർ മൊഗ്രാൽ, ലക്ഷമണ പ്രഭു, ലോകനാഥ ഷെട്ടി, യൂസുഫ് മിലാനോ, രാമകർള, മുസ്സിലീഗ് നേതാക്കളായ അഷറഫ് കൊടിയമ്മ, എകെ ആരീഫ്, അസീസ് കളത്തൂർ, ഇർഷാദ് എം എസ് എഫ് , പഞ്ചായത്ത് മെമ്പർ മുഹമ്മദ്, കുവൈത്ത് കെ.എം.സി.സി. മണ്ഡലം ട്രഷറർ ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു. കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതം പറഞ്ഞു.

No comments