JHL

JHL

മുഖ്യ മന്ത്രിയുടെ ആവശ്യം പരിഗണിച്ചു; സ്വർണക്കടത്തു കേസ് എൻ ഐ എ അന്വേഷിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി

ന്യൂഡൽഹി(True ews, Jul 9,2020) : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. രാജ്യ സുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. 
കേസിൽ എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേസിൽ വിവിധ മാനങ്ങളിലുള്ള അന്വേഷണം അന്വേഷണം ആവശ്യമാണെന്നും ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കള്ളക്കടത്തിന്റെ ഉറവിടം മുതൽ മുതൽ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. 
ർണം കടത്തിയ കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഒളിവിൽ തന്നെയാണ്. കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജൻസ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരെ തിരയുന്നത്

No comments