JHL

JHL

ലോക്ക് ഡൗണിന്റെ കറുത്ത മുഖം; കുടുംബം പട്ടിണിയായതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് 150 രൂപക്ക് ശരീരം വിൽക്കേണ്ടിവന്ന വാർത്ത പുറത്ത് വിട്ട് ഇന്ത്യ ടുഡേ ; സർക്കാരുകൾക്കെതിരെ വ്യാപക വിമർശനം


ന്യൂഡൽഹി (True News, July9 ,2020) : ലോക്ക് ഡൗണിന്റെ കറുത്ത മുഖം പുറത്തുകാട്ടിയിരിക്കുകയാണ് ടുഡേ.  കുടുംബം പട്ടിണിയായതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് 150 രൂപക്ക് ശരീരം വിൽക്കേണ്ടിവന്ന വാർത്ത ചൊവ്വാഴ്ചയാണ് ഇന്ത്യ ടുഡേ  റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടിനെത്തുടർന്ന്    യു പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പരിഷ്ക്കൃത മനസാക്ഷിയെ നാണിപ്പിക്കുന്ന വിധത്തിലുള്ള പീഡനത്തിന്റെയും ചൂഷണത്തിന്റെയും കരളലിയിക്കുന്ന ചിത്രങ്ങളാണ് ഇന്ത്യ ടുഡേ പുരട്ടുവിട്ടിരിക്കുന്നത്.
ന്യൂഡൽഹിയിൽനിന്ന് 700 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ചിത്രകൂട്ടിലാണ്  ഈ സംഭവം അരങ്ങേറിയത്. ലോക്ഡൗണിൽ പട്ടിണിയായതോടെ ദിവസം തുച്ഛമായ 150 – 200 രൂപ വേതനം കിട്ടാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു സ്വയം വിൽക്കേണ്ടി വന്ന വാർത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്. 
ദാരിദ്രം കൊടികുത്തി വാഴുന്ന  ഗോത്ര കുടുംബങ്ങളിലെ പെൺകുട്ടികളോടാണ് അനധികൃതമായി പ്രവർത്തിക്കുന്ന ഖനികളിലെ കരാറുകാരും ഇടനിലക്കാരും ഈ ക്രൂരത കാട്ടിയത്. ലോക്ഡൗൺ വന്നതോടെ ഇവരുടെ കുടുംബം ഒന്നടങ്കം പട്ടിണിയിലായി. 
ഈ അവസരം മനസ്സാക്ഷിയില്ലാതെ കഴുകൻ കണ്ണുമായി സഹായിക്കാനെന്ന വ്യാജേന എത്തി. പെൺകുട്ടികൾക്ക് പണം നൽകാൻ തയ്യാറായിക്കൊണ്ട്  – അവർക്ക് ഒന്നേ വേണ്ടൂ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വഴങ്ങിക്കൊടുക്കണം. 
കളിച്ചുനടക്കേണ്ട പ്രായത്തിൽ ഈ പെൺകുട്ടികൾ ഇത്തരം ഖനികളിൽ അനധികൃതമായി ജോലി ചെയ്യുന്നുണ്ടായിരുന്നു.   ഖനിയിൽ പണിയെടുപ്പിക്കുകയും ശരീരം വിൽക്കുകയും ചെയ്യേണ്ടി വന്നാലും പൂർണമായി വേതനം നൽകില്ലെന്നും ഈ പെൺകുട്ടികൾ പരാതിപ്പെടുന്നു. വഴങ്ങിത്തരില്ലെന്നു പറഞ്ഞാൽ‌ ഇനി ഖനിയിൽ പണിയെടുപ്പിക്കില്ലെന്ന ഭീഷണിയാണ് അവർ നൽകുന്നത്.  കൊന്നുകളയുമെന്ന് വരെ ഭീഷണിപ്പെടുത്തും.   ‘ഖനികൾക്കു സമീപമുള്ള കുന്നുകൾക്കു പിന്നിലായി കരാറുകാർ കിടക്കകൾ കൊണ്ടുവച്ചിട്ടുണ്ട്. അങ്ങോട്ടു കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്. വിസമ്മതിച്ചാൽ അവിസമ്മതിച്ചാൽ അവർ മർദ്ദിക്കും. സഹിക്കുകയല്ലാതെ എന്തുചെയ്യാൻ കഴിയും? സങ്കടമുണ്ട്. ചിലപ്പോൾ ഓടിപ്പോകണമെന്നും ആത്മഹത്യ ചെയ്യണമെന്നും തോന്നാറുണ്ട്.’ – പെൺകുട്ടികളിലൊരാൾ  ഇന്ത്യാ ടുഡെയോടു പറഞ്ഞു. 
 300 – 400 രൂപയാണ് കരാറുകാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ എന്നാൽ ചിലപ്പോൾ 150, മറ്റുചിലപ്പോൾ 200 രൂപ ഒക്കെയേ തരൂ. ‘മൂന്നുമാസമായി പണിയില്ലാതായിട്ട്. ഞങ്ങൾക്കും ജീവിക്കേണ്ടെ? കുടുംബത്തെ പോറ്റാൻ എന്തുപണിയും ചെയ്യാൻ തയാറായി നിൽക്കുകയാണ്’ –പെൺകുട്ടികളിലൊരാളുടെ അമ്മപറഞ്ഞു 
അതേസമയം, ചൂഷണത്തെ പേടിച്ച് പല അമ്മമാരും ഇത്തരം ഖനികളിൽ ജോലി ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്. പെൺമക്കളെ അയയ്ക്കുന്നതും അവസാനിപ്പിച്ചു. 
ചിത്രകൂട്ടിൽ 50ൽപ്പരം കരിങ്കൽ ക്രഷറുകൾ പ്രവർത്തിക്കുന്നുണ്ട്. മേഖലയിൽ കോൽ ഗോത്രവർഗക്കാരാണ് താമസിക്കുന്നത്. ഇവർക്ക് ഈ ഖനികളിൽ ജോലിയെടുക്കുകയല്ലാതെ മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. വാർത്ത പുറത്തുവന്നതിനു പിന്നാലെ ശക്തമായ നടപടികളുണ്ടാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. യുപിയിലെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മിഷനും വിഷയത്തിൽ ഇടപെടുന്നുണ്ട്. 
(ചിത്രങ്ങൾക്ക് ഇന്ത്യ ടുഡേയോട് കടപ്പാട്)
രാജ്യത്തെ ഞെട്ടിച്ചു പുറത്തുവന്ന യുപിയിലെ ചിത്രകൂട്ട് ഖനന മേഖലയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതാണോ നമ്മൾ സ്വപ്നം കണ്ട ഇന്ത്യയെന്ന് രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

‘മുന്നൊരുക്കമില്ലാതെ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ഈ പെൺകുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്’ – അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.  
നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയും സംഭവത്തെ അപലപിച്ചു
കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. എത്രയും പെട്ടെന് ശക്തമായ നടപടിയെടുക്കണമെന്ന് ഇദ്ദേഹം യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് ആവശപ്പെട്ടു.

No comments