JHL

JHL

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്;149 പേർക്ക് രോഗവിമുക്തി ; കാസറഗോട്ട് പതിനൊന്നു പേർക്ക് കൂടി കോവിഡ്

കാസർഗോഡ് / തിരുവനന്തപുരം (|True News, July9 ,2020): കേരളത്തിൽ കോവിഡ്   കേസുകളുടെ എണ്ണം ഇന്നും മുന്നൂറ് കടന്നു .ആദ്യമായി ഒരു ദിവസം റിപ്പോർട്ട് ചെയ്ത  കോവിഡ് രോഗികളുടെ എണ്ണം മുന്നൂറു കടന്നു.ഇന്നു 339  കേസുകൾ റിപ്പോർട്ട് ചെയ്തു. കാസറഗോഡ്  രോഗം റിപ്പോർട്ട് ചെയ്തത് പതിനൊന്ന് പേർക്ക്  മാത്രം,പതിനഞ്ചു   പേർ രോഗ മുക്തി നേടി. കേരളത്തിൽ ആകെ 149  ഇന്ന് പേരാണ് രോഗമുക്തി നേടിയത്.മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത് അറിയിച്ചതാണിത്.സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്
കോവിഡ് സ്ഥിരീകരിച്ചത് ജില്ലാ അടിസ്ഥാനത്തിൽ
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-95, മലപ്പുറം-55, പാലക്കാട്-50, തൃശ്ശൂര്‍-27, ആലപ്പുഴ-22, ഇടുക്കി-20, എറണാകുളം-12, കാസര്‍കോട്-11, കൊല്ലം-10, കോഴിക്കോട്-8, കോട്ടയം-7, വയനാട്-7, പത്തനംതിട്ട-7, കണ്ണൂര്‍-8.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ജില്ലയിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ്; 
ജില്ലയില്‍ ഇന്ന്നാ11 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേർ വി ദേശത്ത് നിന്ന് വന്നവരും മൂന്നു പേര് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്നെത്തിയവർ
ജൂണ് 20 ന് യു എ ഇ യിൽ നിന്ന വന്ന 53 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ് 22 ന് യു എ ഇ യിൽ വന്ന 37 കാരന്,ഖത്തറിൽ നിന്ന് വന്ന 28 കാരൻ ( ഇരുവരും ചെമ്മനാട് പഞ്ചായത്ത് സ്വദേശികള്) ജൂണ് 24 ന് കുവൈത്തില് നിന്ന് വന്ന 30 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂണ് 25 ന് സൗദിയില് നിന്ന് വന്ന 30 വയസുള്ള ബളാല് പഞ്ചായത്ത് സ്വദേശി, ജൂണ് 27 ന് യു എ ഇ യില് നിന്ന് വന്ന 28 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്28 ന് ഖത്തറില് നിന്ന് വന്ന 52 വയസുള്ള കാസര്കോട് നഗരസഭാ സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തിൽ നിന്ന് വന്ന 35 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി,
ഇതരസംസ്ഥാനത്ത നിന്നെത്തിയവർ
ജൂണ് 28 ന് ബംഗളൂരുവിൽ നിന്ന് വന്ന 29 വയസുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി ( ഇദ്ദേഹം കര്ണ്ണാടക കെ എസ് ആര് ടി സിയില് മംഗളൂരുവിലെത്തി അവിടെ നിന്ന് ട്രെയിനിൽ കണ്ണൂരിൽ എത്തി അവിടെ നിന്ന് കാറിൽ നാട്ടിലെത്തി), ജൂലൈ ഒന്നിന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിൽ വന്ന 52 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂലൈ നാലിന് മംഗളൂരുവിൽ നിന്ന് കാറിൽ വന്ന 35 വയസുള്ള ബെള്ളൂര് പഞ്ചായത്ത് സ്വദേശി എന്നിവൽ ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
15 പേര്ക്ക് കോവിഡ് നെഗറ്റിവ്
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര് ജില്ലാ ആശുപത്രി, കാസര്കോട് ഗവ.മെഡിക്കല് കോളേജ് ,ഉദയഗിരി സി എഫ് എല് ടി സി എന്നിവിടങ്ങളില് കോവിഡ് ചികിത്സയിലായിരുന്ന 15 പേര്ക്ക് കോവിഡ് നെഗറ്റീവായി.

No comments