JHL

മംഗളൂരുവിൽ മണ്ണിടിച്ചിൽ ;രണ്ടു കുട്ടികൾ മണ്ണിനടിയിപ്പെട്ടു മരിച്ചു;രണ്ടു വീടുകൾ തകർന്നു

 
മംഗളൂരു (True News, July 5,2020) : മംഗളൂരുവിൽ ഗുരുപുരയിൽ മണ്ണിടിഞ്ഞു രണ്ടു കുട്ടികൾ മരിച്ചു .പതിനാലും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. രണ്ടു വീടുകൾ തകർന്നു. ജെസിബി ഉപയോഗിച്ച് നാട്ടുകാരും ഫയർഫോഴ്സും  പുറത്തെടുക്കാൻ  രക്ഷാപ്രവർത്തനം ഉടൻതന്നെ ആരംഭിച്ചെങ്കിലും കുട്ടികളെ മണ്ണിനടിയിൽ നിന്നും പുറത്തെടുക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. . ഗുരുപുര ബംഗ്ലഗുഡ്ഡെയിൽ ഞായറാഴ്ച  ഉച്ചയോടെയാണ് അപകടമുണ്ടായത്.നാല് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്നാണ് മണ്ണിടിഞ്ഞു കുന്നിന്ചെരുവിലുള്ള രണ്ടു വീടുകൾക്ക് മേൽ പതിച്ചത്/ വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും രണ്ടു കുട്ടികൾ മണ്ണിനടിയിൽപ്പെട്ടു. മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ പൂർണ്ണമായും തകർന്നു.ഒരു വീടിനു ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.   
 ഇതിനു സമീപമുള്ള മറ്റു വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്.പതിനാലു വീടുകളാണ് ഇവിടെയുള്ളത്. ഇവരെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്

No comments