JHL

JHL

ശുഭ സൂചനയോ? ജില്ലയിൽ കോവിഡ് വ്യാപനത്തിൽ വൻ കുറവ്.ഇന്ന് സ്ഥിരീകരിച്ചത് 15 പേർക്ക് മാത്രം.കേരളത്തിൽ 1140പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


തിരുവനന്തപുരം:(True News,Sept 1,2020) സംസ്ഥാനത്ത് കോവിഡ് കണക്കുകളിൽ തുടർച്ചയായി രണ്ടാം ദിവസവും കുറവ്.. ഇന്ന് 1140  പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു  .ആരോഗ്യമന്ത്രി കെ കെ ശൈലജ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്. പേർ ഇന്ന് രോഗമുക്തിനേടിയതായും മന്ത്രി അറിയിച്ചു. കാസറഗോഡ് ജില്ലയിൽ ഇന്ന് 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ജില്ലയി കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 
പള്ളിക്കര- ഒന്ന്          എന്‍മകജെ- ഒന്ന്         തൃക്കരിപ്പൂര്‍- ഒന്ന്     അജാനൂര്‍- ഒന്ന്
മംഗല്‍പാടി- രണ്ട്           മധൂര്‍- രണ്ട്                  മുളിയാര്‍- ഒന്ന്             കുമ്പള- രണ്ട് 
മൊഗ്രാല്‍പുത്തൂര്‍- മൂന്ന്      മഞ്ചേശ്വരം- ഒന്ന് 

No comments