JHL

JHL

ഓൺലൈൻ സംവിധാനത്തിൽ ആരിക്കാടി ജി.എം.എൽ.പി സ്കൂളിൻ്റെ വർണ്ണശഭളമായ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

 

കുമ്പള(True News, Sept 2,2020): ആരിക്കാടി ജി എം എൽ പി സ്കൂളിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ സംവിധാനം പ്രായോഗികമാക്കി നാടിനെ തൊട്ടുണർത്തിയ വർണ ശഭളമായ ഓണാ ഘോഷ പരിപാടി നടത്തി നാലു ദിവസങ്ങളായി നടന്ന ആഘോഷ പരിപാടികൾക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്
 കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റങ്ങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ ഇ.പുരുഷോത്തമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് മുഹമ്മദ് ആനബാഗിലു അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് അംഗം സൈനബ അബ്ദുൽ റഹ്മാൻ, മഞ്ചേശ്വരം എ ഇ ഒ ദിനേശ, ഫോക്കുലോർ അവാർഡ് ജേതാവ് സുഭാഷ് അറുകര, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെഎം അബ്ബാസ് അഷറഫ് കളർ,ഹമീദ് സ്റ്റോർ,സിദ്ദിഖ് കർള, എസ് എം സി ചെയർമാൻ മൊയ്തീൻ അസീസ്, മദർ പിടിഎ പ്രസിഡണ്ട് ഉമ്മുകുൽസു,കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് പ്രതിനിധി അഞ്ജു.എസ്.നായർ നന്ദി പറഞ്ഞു തുടർന്ന് മാപ്പിളപ്പാട്ട്, അറബിഗാനം, ഓണപ്പാട്ട്, നാടൻപാട്ട്, കവിതാപാരായണം കഥ പറയൽ, സിനിമാ ഗാനം, ഒപ്പന, ദഫ് മുട്ട്, പ്രച്ഛന്ന വേഷം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി. എന്നെന്നും ഓർമയിൽ നിലനിൽക്കുന്ന വർണ്ണശബളമായ ഒരു ഓണസമ്മാനം തന്നെയായിരുന്നു

ആരിക്കാടിയിലെ കുട്ടികൾ ഒരുക്കിയത് ആരിക്കാടി സ്നേഹക്കൂട്ടായ്മ ഒത്തൊരുമയുടെയും പരസ്പര സ്നേഹത്തിൻ്റെയും സന്ദേശമാണ് ഏവർക്കും പകർന്നു നൽകിയത്

No comments