JHL

JHL

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്യുകയായിരുന്ന യുവാവിനെതിരെ ഹോസ്ദുർഗ് എക്സൈസ് കേസെടുത്തു.

 ഹോസദുർഗ് (True News, 3 Sept 2020):വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്യുകയായിരുന്ന യുവാവിനെതിരെ ഹോസ്ദുർഗ് എക്സൈസ് കേസെടുത്തു.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
 പി.മുരളീധരന്റെ നേതൃത്വത്തിൽ എത്തിയ എക്സൈസ് സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
അജാനൂർ വില്ലേജിൽ കാട്ടുകുളങ്ങര, സുരേശൻ മകൻ മനു (30) എന്നയാൾ തൻ്റെ വീടിന് സമീപം നട്ടുവളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ പിടിച്ചെടുത്ത് NDPS ആക്ട് 20(a) വകുപ്പ് പ്രകാരം കേസെടുത്തു. 
പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പി.അശോകൻ , സിവിൽ എക്സൈസ് ഓഫീസർ കെ.വി.പ്രജിത് കുമാർ, എക്സൈസ് ഡ്രൈവർ പി.രാജീവൻ എന്നിവരും ഉണ്ടായിരുന്നു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കോവിഡ് പ്രതിസന്ധിക്കിടയിലും എക്സൈസ് വകുപ്പ് ജില്ലയിലുടനീളം മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

No comments