JHL

JHL

അൺലോക്ക് 4.0 ൽ കാസർകോട് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു.

കാസർകോട്: (True News Malayalam, 3 Sept 2020): അൺലോക്ക് 4.0 ൽ  കാസർകോട് പാസ്പോർട്ട് സേവാ കേന്ദ്രം  പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ   പ്രഖ്യാപിച്ചതോടെയാണ് പാസ്പോര്ട്ട് സേവാ കേന്ദ്രം അടച്ചത്തിട്ടത്. 
ആവശ്യക്കാർ പയ്യന്നൂർ പാസ്പോര്ട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു. കാസർകോട് പാസ്പോര്ട്ട് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് കൊണ്ട് ഇതിന് നേരിയ ശമനം ഉണ്ടായേക്കാം.
രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യുടെ സമയോചിതമായ ഇടപെടൽ പാസ്പോർട്ട് സേവാ കേന്ദ്രം വീണ്ടും തുറക്കാൻ സഹായകമായി. അതോടൊപ്പം സേവാകേന്ദ്രം പൂട്ടിയതിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ പ്രതിഷേധവും അറിയിച്ചിരുന്നു.

No comments