JHL

JHL

പേയിളകിയ പശുവിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരുക്ക്.ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ.പശുവിനെ ഫയർഫോഴ്‌സെത്തി വലയിട്ട് കീഴ്‌പ്പെടുത്തി




കാസര്‍കോട്(True News, Sept 3, 2020): പേയിളകിയ പശുവിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരുക്ക്. ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകളുണ്ടായി.പശുവിനെ ഫയർഫോഴ്‌സെത്തി വലയിൽ കുരുക്കി.. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പശുവിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ജീവനക്കാരനും പ്രദേശത്തെ ഒരു യുവാവിനും പരിക്കേറ്റു. ഫയര്‍ഫോഴ്‌സെത്തി ഏറെ പരിശ്രമിച്ചാണ് പശുവിനെ വലയിട്ട് കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് രാത്രി മൃഗഡോക്ടറെത്തി കുത്തിവെക്കുകയും മയക്കിക്കിടത്തുകയുമായിരുന്നു. എന്നാൽ രാവിലെയോടെ പശുവിനെ  ചത്ത നിലയില്‍ കണ്ടെത്തി.


കഴിഞ്ഞ ദിവസം പുതിയ ബസ്റ്റാന്റ് പരിസരത്തും കോട്ടക്കണ്ണിയിലും നുള്ളിപ്പാടിയിലും പേപ്പട്ടി കടിച്ച് മുപ്പതിലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതേ പേപ്പട്ടിയിൽ നിന്നാവാം പശുവിനു പേ പിടിപെട്ടാടെന്നാണ് കരുതുന്നത്.

 മറ്റൊരു പശുവിനെയും പേപ്പട്ടി കടിച്ചതായി നാട്ടുകാർ പറയുന്നുപേപ്പട്ടിയുടെയും പേപിടിച്ച പശുവിനെയും പരാക്രമത്തെ തുടർന്ന് പ്രദേശ വാസികൾ  ഭീതിയിലായിരിക്കുകയാണ്. അതിനിടെ നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് നഗരത്തിൽ പട്ടി പിടുത്തം ആരംഭിച്ചിട്ടുണ്ട്.


No comments